d
അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ ഭാഗമായി കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ ബാങ്ക് ഹെഡ് ഓഫീസിൽ സഹകരണ പതാക ഉയർത്തുന്നു.

തിരുവനന്തപുരം: അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ ഭാഗമായി കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ ബാങ്ക് ഹെഡ് ഓഫീസിൽ സഹകരണ പതാക ഉയർത്തി. ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ, ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാം, എ.ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.
അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി ആവിഷ്കരിച്ച പുതിയ വായ്പാ പദ്ധതി 'വ്യാപാർ മിത്രയുടെ' സംസ്ഥാനതല വിതരണോദ്ഘാടനം സംരംഭകയായ നന്തൻകോട് ശാഖയിലെ കസ്റ്റമർ വി.ശോഭകുമാരിക്ക് നൽകി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ നിർവഹിച്ചു. സംരംഭങ്ങൾക്ക് പരമാവധി 20 ലക്ഷം വരെ വായ്പ അനുവദിക്കും. സംരംഭകന്റെ സ്വന്തം ജാമ്യത്തിൽ 5 ലക്ഷം വരെ വായ്പ ലഭിക്കും.