തിരുവനന്തപുരം: വാർഡ്തല പരാതി പരിഹാര അദാലത്തിന്റെ രണ്ടാഘട്ടം 12ന് ആരംഭിക്കും.മെഡിക്കൽ കോളേജ് ഇളങ്കാവ് ഓഡിറ്റോറിയത്തിൽ മന്ത്രി എം.ബി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്യും.ലൈഫ്/പി.എം.എ.വൈ പദ്ധതി, ഏകവാസഗൃഹങ്ങൾ,100 മീറ്റർ സ്‌ക്വയറിന് താഴെയുള്ള കെട്ടിട നിർമ്മാണം,ഹെൽത്ത്,റവന്യു,ജനകീയാസൂത്രണം എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും. പരമാവധി പരാതികൾ അന്നേദിവസം തീർപ്പാക്കും. 13ന് പട്ടം,കേശവദാസപുരം,14ന് കാട്ടായിക്കോണം,ഞാണ്ടൂർക്കോണം എന്നീ വാർഡുകളിലും അദാലത്ത് സംഘടിപ്പിക്കും.അപേക്ഷകർ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം.കോർപ്പറേഷൻ മെയിൻ ഓഫീസിലും tvmmayoronline@gmail.com എന്ന ഇ-മെയിൽ മുഖേനയോ 9447377477 എന്ന വാട്സ്ആപ്പ് നമ്പറിലോ അപേക്ഷകൾ അയയ്ക്കാം.