തിരുവനന്തപുരം: ഗുജറാത്ത് മാരിടൈം ലാ യൂണിവേഴ്സിറ്റിയുടെ മാസ്റ്റർ ഒഫ് മാരിടൈം ലാ പരീക്ഷയിൽ മലയാളിത്തിളക്കം. തിരുവനന്തപുരം പട്ടം വിശ്വസംഗീതം വീട്ടിൽ ഗൗതം വിശ്വനാണ് ഒന്നാം റാങ്ക്. ലാ അക്കാഡമിയിൽ നിന്നാണ് നിയമബിരുദം നേടിയത്. മാരിടൈം വിദഗ്ദ്ധനും ലോക മലയാളി കൗൺസിൽ ബ്ളൂ ഇക്കോണമി ഫോറം ഗ്ളോബൽ ചെയർമാനും ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്‌സ് എക്സിക്യുട്ടിവ് മെമ്പറുമായ അഡ്വ. നാണു വിശ്വനാഥന്റെയും വെള്ളായണി കാർഷിക കോളേജ് അസി.പ്രൊഫസർ ഡോ. കെ.ജി. സംഗീത വിശ്വനാഥന്റെയും മകനാണ് ഗൗതം. സിദ്ധാർത്ഥ് വിശ്വമാണ് സഹോദരൻ.