തിരുവനന്തപുരം: ശ്രീകാര്യം ലയോള സ്കൂൾ ലാ ഫെസ്റ്റ് സംഗീതജ്ഞൻ അരുൺ വർഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ റക്ടർ സണ്ണി കുന്നപ്പള്ളി.എസ്.ജെ, പ്രിൻസിപ്പൽ സാൽവിൻ അഗസ്റ്റിൻ എസ്.ജെ, സി.ബി.എസ്.ഇ. പ്രൻസിപ്പൽ റോയ് അലക്സ്.എസ്.ജെ, ജനറൽ കോർഡിനേറ്റർ അഭിഷേക് എസ്.അശോക്, ഇവൻസ് കോർഡിനേറ്റർ ജൊഹാൻസ് ജോബി ജോൺ, ലോജിസ്റ്റിക്സ് കോർഡിനേറ്റർ ഗോവിന്ദ് കൃഷ്ണ, ട്രഷറർ നിരദ്.എ, സ്കൂൾ ലീഡർ ജോൺ സാബു ,എബ്രഹാം എന്നിവർ പങ്കെടുത്തു. എട്ട് ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. 14 സ്കൂളുകളിൽ നിന്നായി 1500ലധികം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. സമാപനസമ്മേളനത്തിന് ശേഷം പിന്നണി ഗായകൻ സൂരജ് സന്തോഷ് നയിച്ച സംഗീത വിരുന്ന് അരങ്ങേറി.