തിരുവനന്തപുരം: ബോംബേ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ തിളക്കമാർന്ന അരങ്ങേറ്രം കുറിച്ച് കേരളം ആസ്ഥാനമായ ആഡ്ടെക്ക് സിസ്റ്റംസ്. തിരുവനന്തപുരം സ്വദേശികളും സഹോദരങ്ങളുമായ എം.ആർ.നാരായണൻ,എം.ആർ.സുബ്രഹ്മണ്യൻ, എം.ആർ.കൃഷ്‌ണൻ എന്നിവരാണ് ഉടമകൾ.
രണ്ടാഴ്ച കൊണ്ട് കമ്പനിയുടെ ഓഹരിവില 80 ശതമാനാണ് കുതിച്ചുയർന്നത്. 1990ൽ പ്രവർത്തനമാംരഭിച്ച കമ്പനിയാണിത്. വ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി ആന്റി ഫൈറ്റ് സിസ്റ്റമാണ് ഇവർ പ്രധാനമായും വികസിപ്പിക്കുന്നത്. ജൂൺ 19നാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം തുടങ്ങിയത്. 62.32 രൂപയിൽ തുടങ്ങിയ ഒാഹരി വില രണ്ടാഴ്ചകൊണ്ട് 111.62 രൂപയിലെത്തി.