a

കടയ്ക്കാവൂർ: വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വൊക്കേഷണൽ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ ഏകദിന ഓറിയന്റേഷൻ ക്യാമ്പ് നടന്നു. ക്യാമ്പിന്റെ ഭാഗമായി 'സ്വായത്തം' എന്ന പേരിൽ ലൈഫ് സ്കിൽ എനർജി സെഷൻസ് ലൈഫ് സ്കിൽ ട്രെയിനർ ജാഫർ സലിം നടത്തി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി 'ആത്മകം' എന്ന പേരിൽ പ്ലാസ്റ്റിക്കും പേപ്പറും വോളന്റിയർമാർ സമാഹരിച്ച് ഫണ്ട് കണ്ടെത്തി നിർദ്ധനരായ കിടപ്പുരോഗികളുടെ വീട്ടിലെത്തി മെഡിക്കൽ സാമഗ്രികൾ കൈമാറി. പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ജയ,പ്രിൻസിപ്പൽ ബിനിമോൾ.വി,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുജിത്ത്.എസ്,എസ്.എം.സി ചെയർമാൻ രാജൻ,അദ്ധ്യാപികമാരായ ജൂലി,ഷൈനി ശശിധരൻ,അഞ്ജു,കുമാരി,​ശ്രീലക്ഷ്മി എന്നിവർ നേതൃത്വം നൽകി.