ss

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിൽ റെബ മോണിക്ക ജോൺ. കൂലിയിൽ പ്രധാന കഥാപാത്രത്തെയാണ് റെബ അവതരിപ്പിക്കുന്നത്. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റെബ മോണിക്ക ജോൺ മലയാളത്തിന് പുറമേ തമിഴിലും ശ്രദ്ധിക്കപ്പെട്ടു. വിജയ് ചിത്രം ബിഗിലിൽ അനിത എന്ന കഥാപാത്രം തമിഴിലും നിരവധി ആരാധകരെ നേടികൊടുത്തു. ജർഗണ്ടി, ധനുഷ് രാശി നെയ്യാർകളെ, എഫ്.ഐ. ആർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തിൽ രജനീ എന്ന ചിത്രത്തിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. ബൂ എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്ക് അരങ്ങേറ്റം കുറിച്ചത്.

അതേസമയം കൂലിയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു. ഒരാഴ്ചയ്ക്കു ശേഷം ചെന്നൈയിലേക്ക് ഷിഫ്ട് ചെയ്യും. സത്യരാജ്, ഫഹദ് ഫാസിൽ, ശ്രുതി ഹാസൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കമൽഹാസൻ - ലോകേഷ് കനകരാജ് ചിത്രം വിക്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചതും ഗിരീഷ് ഗംഗാധരൻ ആണ്.