സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന നാഗേന്ദ്രൻസ് ഹണിമൂൺസ് എന്ന വെബ് സീരിസ് 19ന് ഡിസ്നിപ്ളസ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യും. ഒരു ജീവിതം അഞ്ച് ഭാര്യമാർ എന്നാണ് ടാഗ് ലൈൻ. രസകരമായ ഒരു കഥയാണ് സീരിസ് പറയുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. കനി കുസൃതി, ശ്വേത മേനോൻ, നിരഞ്ജന അനൂപ്, ഗ്രേസ് ആന്റണി, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് നായികമാർ. പ്രശാന്ത് അലക്സാണ്ടർ , രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, അമ്മു അഭിരാമി തുടങ്ങി നീണ്ട താരനിരയുണ്ട്. നിഥിൻ രഞ്ജിപണിക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണം നിർവഹിക്കുന്നു. രഞ്ജിൻ രാജാണ് സംഗീത സംവിധാനം.