വർക്കല: തെറ്റിക്കുളം യുവജന സംഘം ഗ്രന്ഥശാല വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബഷീർ അനുസ്‌മരണവും പുസ്‌തക ചർച്ചയും ഗ്രന്ഥശാല സെക്രട്ടറി സോഫിയ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ്‌ നക്ഷത്ര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഷീറിന്റെ പ്രേമലേഖനം എന്ന നോവൽ ചർച്ച ചെയ്‌തു. ബാലവേദി മെമ്പർ ആവണി അജി ചർച്ച നയിച്ചു. സെക്രട്ടറി അഭിനവ് ദാസ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ ഭഗത് നന്ദിയും പറഞ്ഞു.