parkashanandha-swami-sama

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമിപ്രകാശാനന്ദയുടെ നാലാമത് സമാധിദിനം ശിവഗിരിയിൽ ആചരിച്ചു. സമാധിസ്ഥാനത്ത് നടന്ന പ്രാർത്ഥനയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ നേതൃത്വം നൽകി. ഗുരുധർമ്മപ്രചാരണാസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ശങ്കരാനന്ദ, സ്വാമി ദേശികാനന്ദയതി, സ്വാമി വിരജാനന്ദഗിരി, സ്വാമി അംബികാനന്ദ, ഗുരുധർമ്മപ്രചാരണാസഭാ ഭാരവാഹികൾ, ബ്രഹ്മചാരികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ചൈ​​​നീ​​​സ് ​​​ക​​​ട​​​ന്നു​​​ക​​​യ​​​റ്റം​​​ :
മോ​​​ദി​​​യെ​​​ ​​​വി​​​മ​​​‌​​​ർ​​​ശി​​​ച്ച് ​​​ഖാ​​​ർ​​​ഗെ
ന്യൂ​​​ഡ​​​ൽ​​​ഹി​​​ ​​​:​​​ ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​മ​​​ണ്ണി​​​ൽ​​​ ​​​സൈ​​​നി​​​ക​​​ ​​​ക്യാ​​​മ്പ് ​​​നി​​​ർ​​​മ്മി​​​ക്കാ​​​ൻ​​​ ​​​ചൈ​​​ന​​​യ്‌​​​ക്ക് ​​​എ​​​ങ്ങ​​​നെ​​​ ​​​സാ​​​ധി​​​ച്ചെ​​​ന്ന് ​​​ആ​​​രാ​​​ഞ്ഞും,​​​ ​​​നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ലെ​​​ ​​​ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​ങ്ങ​​​ൾ​​​ക്ക് ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ ​​​മോ​​​ദി​​​ ​​​സ​​​ർ​​​ക്കാ​​​രാ​​​ണെ​​​ന്ന് ​​​വി​​​മ​​​‌​​​ർ​​​ശി​​​ച്ചും​​​ ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​അ​​​ദ്ധ്യ​​​ക്ഷ​​​ൻ​​​ ​​​മ​​​ല്ലി​​​കാ​​​ർ​​​ജ്ജു​​​ൻ​​​ ​​​ഖാ​​​ർ​​​ഗെ.​​​ ​​​യ​​​ഥാ​​​ർ​​​ത്ഥ​​​ ​​​നി​​​യ​​​ന്ത്ര​​​ണ​​​ ​​​രേ​​​ഖ​​​യി​​​ലെ​​​ ​​​ത​​​ൽ​​​സ്ഥി​​​തി​​​ ​​​നി​​​ല​​​നി​​​ർ​​​ത്താ​​​ൻ​​​ ​​​ക​​​ഴി​​​യാ​​​ത്ത​​​തി​​​ന്റെ​​​ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം​​​ ​​​മോ​​​ദി​​​ ​​​സ​​​ർ​​​ക്കാ​​​രി​​​നാ​​​ണ്.​​​ 65​​​ ​​​പ​​​ട്രോ​​​ളിം​​​ഗ് ​​​പോ​​​യി​​​ന്റു​​​ക​​​ളി​​​ൽ​​​ 26​​​ ​​​എ​​​ണ്ണം​​​ ​​​ന​​​ഷ്‌​​​ട​​​പ്പെ​​​ട്ടെ​​​ന്നും​​​ ​​​ഖാ​​​ർ​​​ഗെ​​​ ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
2020​​​ ​​​മേ​​​യ് ​​​വ​​​രെ​​​ ​​​ഇ​​​ന്ത്യ​​​യു​​​ടെ​​​ ​​​കൈ​​​വ​​​ശ​​​മി​​​രു​​​ന്ന​​​ ​​​പാ​​​ൻ​​​ഗോം​​​ഗ് ​​​സോ​​​യ്‌​​​ക്ക് ​​​സ​​​മീ​​​പ​​​ത്തെ​​​ ​​​ഭൂ​​​മി​​​യാ​​​ണ് ​​​ചൈ​​​ന​​​ ​​​കൈ​​​യ​​​ട​​​ക്കി​​​യ​​​ത്.​​​ ​​​ഗാ​​​ൽ​​​വ​​​ൻ​​​ ​​​താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ​​​ ​​​ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യി​​​ ​​​അ​​​ഞ്ച് ​​​വ​​​ർ​​​ഷം​​​ ​​​ആ​​​കു​​​മ്പോ​​​ഴും​​​ ​​​അ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​​ ​​​ചൈ​​​ന​​​യു​​​ടെ​​​ ​​​ക​​​ട​​​ന്നു​​​ക​​​യ​​​റ്റം​​​ ​​​തു​​​ട​​​രു​​​ക​​​യാ​​​ണ്.​​​ ​​​രാ​​​ജ്യ​​​ത്തി​​​ന്റെ​​​ ​​​ആ​​​ശ​​​ങ്ക​​​ ​​​ലോ​​​ക​​​ത്തി​​​ന് ​​​മു​​​ന്നി​​​ൽ​​​ ​​​ശ​​​ക്ത​​​മാ​​​യി​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ ​​​ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.​​​ ​​​ഇ​​​ന്ത്യ​​​യു​​​ടെ​​​ ​​​ഭൂ​​​മി​​​ ​​​ചൈ​​​ന​​​യു​​​ടെ​​​ ​​​പ​​​ക്ക​​​ലി​​​ല്ല​​​ ​​​എ​​​ന്ന​​​ ​​​വി​​​ദേ​​​ശ​​​മ​​​ന്ത്രി​​​ ​​​എ​​​സ്.​​​ ​​​ജ​​​യ​​​ശ​​​ങ്ക​​​റി​​​ന്റെ​​​ ​​​ഏ​​​പ്രി​​​ൽ​​​ 13​​​ലെ​​​ ​​​പ്ര​​​സ്‌​​​താ​​​വ​​​ന​​​ ​​​ചൈ​​​ന​​​യോ​​​ടു​​​ള്ള​​​ ​​​മോ​​​ദി​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​സൗ​​​മ്യ​​​ന​​​യ​​​മാ​​​ണ് ​​​തു​​​റ​​​ന്നു​​​കാ​​​ട്ടു​​​ന്ന​​​ത്.

ഗ​വ.​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ദ​വി​ക​ളും
​ ​ക്ലാ​സും​ ​തി​രി​ക്ക​ണം
കൊ​ച്ചി​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​വ​കു​പ്പും​ ​പ​ദ​വി​ക​ളു​ടെ​ ​ക്ലാ​സും​ ​തി​രി​ച്ചു​ള്ള​ ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ​സം​വ​ര​ണ​ ​സ​മു​ദാ​യ​ ​മു​ന്ന​ണി​ ​സം​സ്ഥാ​ന​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​ക​മ്മി​റ്റി​യോ​ഗം.​ ​ വ​കു​പ്പും​ ​ത​സ്തി​ക​യും​ ​തി​രി​ച്ചു​ള്ള​ ​ക​ണ​ക്ക് ​ല​ഭ്യ​മാ​യാ​ലേ​ ​ഓ​രോ​ ​സ​മു​ദാ​യ​ത്തി​നും​ ​ഉ​യ​ർ​ന്ന​ ​ത​സ്തി​ക​ക​ളി​ലും​ ​എ,​ബി,​സി,​ഡി​ ​കാ​റ്റ​ഗ​റി​ക​ളി​ലും​ ​എ​ത്ര​സ്ഥാ​നം​ ​ല​ഭി​ച്ചു​മെ​ന്ന​റി​യാ​ൻ​ ​ക​ഴി​യൂ.​ ​ഒ​രു​സ്ഥാ​നം​ ​പോ​ലും​ ​ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​ ​നി​ര​വ​ധി​ ​സ​മു​ദാ​യ​ങ്ങ​ൾ​ ​ഇ​പ്പോ​ഴു​മു​ണ്ട്.​ ​അ​വ​ർ​ക്കാ​യി​ ​സ്‌​പെ​ഷ്യ​ൽ​ ​റി​ക്രൂ​ട്ട്‌​മെ​ന്റി​ലൂ​ടെ​ ​നി​യ​മ​നം​ ​ന​ട​ത്ത​ണം.​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​നേ​ടി​യെ​ടു​ക്കാ​ൻ​ ​ജ​ന​കീ​യ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ളും​ ​നി​യ​മ​ ​പോ​രാ​ട്ട​ങ്ങ​ളും​ ​ന​ട​ത്താ​നും​ ​നേ​തൃ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​ ​കു​ട്ട​പ്പ​ ​ചെ​ട്ടി​യാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വി.​ ​ദി​ന​ക​ര​ൻ,​വി.​ആ​ർ.​ ​ജോ​ഷി,​എ​ൻ.​കെ.​ ​അ​ലി,​ഡോ.​ ​ചാ​ൾ​സ് ​ഡ​യ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.