വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്‌കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്ക് ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ രാജ്യപുരസ്‌കാർ ലഭിച്ചു.
കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് നൽകി. വിദ്യാർത്ഥികളായ ശ്രാവൺ.ടി.രാജ്,പവനപ്രദീപ്,പ്രിൻസിപ്പൽ ഡോ.എസ്.പൂജ, സ്‌കൗട്ട് മാസ്റ്റേഴ്സ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് ചീഫ് കമ്മിഷണർ അബ്ദുൾ നാസറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം. ജൗഹർ,ട്രഷറർ ദീപ ചന്ദ്രൻ,നാഷണൽ ഓർഗനൈസിംഗ് കമ്മിഷണർ കിഷോർ സിംഗ് ചൗഹാൻ,ക്രൈസ്റ്റ് നഗർ സ്കൂൾ പ്രിൻസിപ്പൽ ഫാദർ സേവിയർ അമ്പാട്ട് എന്നിവർ പങ്കെടുത്തു.