തിരുവനന്തപുരം: ലോക് സഭയിൽ ദൃഢപ്രതിജ്ഞ ചെയ്ത ഷാഫി പറമ്പിൽ എം.പിയുടെ മാറ്റത്തിന്റെ കാരണം വ്യക്തമാക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ.
സത്യപ്രതിജ്ഞ ചെയ്ത 99 കോൺഗ്രസ് എം.പിമാരിൽ ഷാഫി ഒഴികെ മറ്റെല്ലാവരും ദൈവനാമത്തിലാണ് പ്രതിജ്ഞയെടുത്തത്. ഷാഫി ദൃഢ പ്രതിജ്ഞയും. കേരള നിയമസഭയിൽ രണ്ടു പ്രാവശ്യവും ദൈവനാമത്തിലാണ് ഷാഫി സത്യപ്രതിജ്ഞ ചെയ്തത്. ഡൽഹിയിൽ എത്തുമ്പോഴുണ്ടായ ഈ മാറ്റത്തിന്. എന്താണ് കാരണം . ദൃഢപ്രതിജ്ഞ നല്ല കാര്യമെന്നാണ് താൻ കാണുന്നത്. നെഹ്രു ആദ്യം മുതൽ അവസാനം വരെ ദൃഢ പ്രതിജ്ഞയാണ് ചെയ്തത് . ഷാഫിയുടെ ഈ സമീപനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ മാറ്റത്തിന്റെ കാരണം വിശദീകരിക്കുന്നത് നന്നായിരിക്കുമെന്നും ബാലൻ പറഞ്ഞു.