ചിറയിൻകീഴ് : അഴൂർ ഗവ.ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന സംഗമം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അഴൂർ കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്കൃതി പ്രസിഡന്റ് വിജു .ടി അദ്ധ്യക്ഷനായി.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. വിരമിച്ച ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഹരിലാലിനെയും പിഎച്ച്.ഡി നേടിയ പ്രൊഫ.പി.ജയകുമാറിനെയും യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് ദേവിക വി.എസിനെയും ആദരിച്ചു. സംസ്‌കൃതി രക്ഷാധികാരി വിശ്വനാഥൻ ചെട്ടിയാർ,സംസ്‌കൃതി നിർവാഹക സമിതി അംഗങ്ങളായ ബിജു കാർത്തിക, ബിന്ദു ബി.എൽ എന്നിവർ പങ്കെടുത്തു. സംസ്കൃതി സെക്രട്ടറി എം.സുരേഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് ഷൈൻദാസ് നന്ദിയും പറഞ്ഞു. സംസ്കൃതി വാർഷികാഘോഷ പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗവും നടന്നു.