തിരുവനന്തപുരം: പേട്ട- കണ്ണമ്മൂല റോഡിൽ നിർമ്മാണജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 7 മുതൽ നിർമ്മാണം പൂർത്തിയാകുന്നതു വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിയന്ത്രിക്കും.

പേട്ടയിൽ നിന്ന് പള്ളിമുക്ക് കണ്ണമ്മൂല വഴി പോകേണ്ട കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ പാറ്റൂർ- ജനറൽ ഹോസ്പിറ്റൽ- പാളയം വഴിയും കിഴക്കേകോട്ട ഭാഗത്ത് നിന്ന് പള്ളിമുക്ക്- കണ്ണമ്മൂല വഴി പോകേണ്ട കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ കിഴക്കേകോട്ടയിൽ നിന്ന് പാളയം- പട്ടം വഴിയും പള്ളിമുക്ക്- കണ്ണമ്മൂല വഴി പോകേണ്ട ലൈറ്റ് മോട്ടോർ വാഹനങ്ങൾ പേട്ട നാലുമുക്ക് കണ്ണമ്മൂല വൺവേ റോഡ് വഴിയും പോകണമെന്ന് അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്: 0471- 2558731, 9497990005.