p

തിരുവനന്തപുരം: ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്

ജസ്റ്റിസ് ഹേമ കമ്മിറ്റി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് 25ന് പുറത്ത് വിട്ടേക്കും.

റിപ്പോർട്ട് പുറത്തു വിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കുന്നതിനെ കുറിച്ച് മന്ത്രി സജി ചെറിയാൻ ഇന്ന് സാംസ്കാരിക വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.

വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചാൽ തിരിച്ചടി കിട്ടുമെന്നാണ് നിയമോപദേശം .ജൂലായ് 23നകം അപേക്ഷകരിൽ നിന്ന് ഫീസ് വാങ്ങി 25നകം വിവരം നൽകണമെന്നും 26ന് സാംസ്‌കാരിക വകുപ്പിന്റെ നടപടി റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കണമെന്നും വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീം ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഉറപ്പ് വരുത്തണം. വിവരം കൈമാറാത്ത പക്ഷം സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, അപ്പീൽ അധികാരി എന്നിവർ ജൂലായ് 27ന് കമീഷന് മുന്നിൽ നേരിട്ട് ഹാജരാകണം. ഇതൊഴിവാക്കാനാവും സർക്കാർ ശ്രമിക്കുക.

സിനിമ മേഖലയുമായി ബന്ധപ്പെട്ട് 60 ഓളം വനിതകളുടെ മൊഴിയും സാക്ഷി മൊഴിയും രേഖപ്പെടുത്തിയ ഹേമ കമ്മിറ്റി 2019 ഡിസംബർ 31ന് റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക്

കൈമ്റിയത്.അതിലെ കണ്ടെത്തെലുകൾ വെളിപ്പെടുത്താനും പരിഹാര നടപടികൾക്കും സർക്കാ‌ർ തയ്യാറായില്ല. ലൊക്കേഷനിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി നിലവിൽ വന്നത് ഡബ്ല്യു.സി.സി ഹൈക്കോടതിയിൽ നിന്ന അനുകൂല ഉത്തരവ് നേടിയതിന് പിന്നാലെയായിരുന്നു

റിപ്പോർട്ട് പഠിക്കാൻ ചലച്ചിത്ര അക്കാഡമി സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കാൻ സാംസ്കാരിക വകുപ്പ് തീരുമാനിച്ചെങ്കിലും റിപ്പോർട്ട് അക്കാഡമിക്ക് ലഭ്യമാക്കിയില്ല. സമിതിയുടെ രൂപീകരണവും നടന്നില്ല. കമ്മിറ്റി റിപ്പോർട്ട് ചോരുമെന്ന ആശങ്കയായിരുന്നു കാരണം.

'​'​കാ​ത​ലാ​യ​ ​വി​ഷ​യ​ങ്ങ​ൾ​ ​മ​റ​ച്ചു​വ​ച്ച് ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​വി​ടു​ന്ന​തി​ൽ​ ​കാ​ര്യ​മി​ല്ല.​ ​വി​ഷ​യ​ങ്ങ​ൾ​ ​ക​മ്മി​റ്റി​ക്കു​ ​മു​മ്പി​ൽ​ ​തു​റ​ന്നു​ ​പ​റ​ഞ്ഞ​ത് ​വെ​റു​തെ​ ​പേ​പ്പ​റി​ൽ​ ​എ​ഴു​തി​ ​വ​യ്ക്കാ​ന​ല്ല.​ ​ഇ​ത്ര​യും​ ​കോ​ടി​ക​ൾ​ ​മു​ട​ക്കി​യ​ത് ​ഇ​ര​യെ​ ​സം​ര​ക്ഷി​ക്കാ​നോ​ ​അ​തോ​ ​പ്ര​തി​യെ​ ​സം​ര​ക്ഷി​ക്കാ​നോ​ ​എ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം​'​'​-​ ​ഭാ​ഗ്യ​ല​ക്ഷ്മി,​ ​ന​ടി,​ ​ഡ​ബ്ബിം​ഗ് ​ആ​ർ​ട്ടി​സ്റ്റ്

ജ​സ്റ്റി​സ് ​ഹേ​മ​ ​റി​പ്പോ​ർ​ട്ട്
പു​റ​ത്തു​ ​വ​രു​ന്ന​ത് ​പ്ര​തീ​ക്ഷ
ന​ൽ​കു​ന്നു​:​ ​വ​നി​താ​ ​കൂ​ട്ടാ​യ്‌മ

കൊ​ച്ചി​:​ ​ജ​സ്‌​റ്റി​സ് ​ഹേ​മ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​വി​ട​ണ​മെ​ന്ന​ ​സം​സ്ഥാ​ന​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ന്റെ​ ​ഉ​ത്ത​ര​വ് ​ഏ​റെ​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​താ​ണെ​ന്ന് ​സി​നി​മ​യി​ലെ​ ​വ​നി​താ​കൂ​ട്ടാ​യ്‌​മ​ ​(​ഡ​ബ്‌​ളി​യു.​സി.​സി​ ​)​ ​പ​റ​ഞ്ഞു.
2019​ൽ​ ​സ​ർ​ക്കാ​രി​ന് ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ലെ​ ​ക​ണ്ടെ​ത്ത​ലു​ക​ൾ​ ​പു​റ​ത്തു​വി​ടാ​തെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കാ​മെ​ന്ന​ ​വാ​ദം​ ​സം​വി​ധാ​ന​ങ്ങ​ളെ​ ​പ​രി​ഹ​സി​ക്കു​ന്ന​താ​ണ്.​ ​റി​പ്പോ​ർ​ട്ടി​ലെ​ ​പ്ര​ധാ​ന​ ​ക​ണ്ടെ​ത്ത​ലു​ക​ൾ​ ​പു​റ​ത്തു​വ​രു​ന്ന​ത് ​പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ​ ​പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​നും​ ​പു​രോ​ഗ​മ​ന​പ​ര​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​കൊ​ണ്ടു​വ​രു​ന്ന​തി​നും​ ​ഉ​പ​ക​രി​ക്കും.​ ​നി​ല​വി​ൽ​ ​സി​നി​മാ​ ​വ്യ​വ​സാ​യ​ത്തെ​ ​അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ ​അ​നീ​തി​ക​ളും​ ​അ​സ​ന്തു​ലി​താ​വ​സ്‌​ഥ​യും​ ​നി​ർ​ബ​ന്ധ​മാ​യും​ ​പു​റ​ത്തു​വ​ര​ണം.
സി​നി​മ​യി​ൽ​ ​സ്‌​ത്രീ​ക​ൾ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​വി​വേ​ച​ന​ങ്ങ​ളും​ ​അ​നീ​തി​ക​ളും​ ​തു​റ​ന്നു​കാ​ണി​ക്കു​ന്ന​ ​പ​ഠ​ന​ങ്ങ​ൾ​ ​ന​ട​ത്തി​ ​മി​ക​ച്ച​ ​പ്രാ​യോ​ഗി​ക​രീ​തി​ക​ൾ​ ​ശു​പാ​ർ​ശ​ ​ചെ​യ്‌​ത് ​വ​നി​താ​കൂ​ട്ടാ​യ്‌​മ​ ​സ​ർ​ക്കാ​രി​ന് ​മു​മ്പും​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​അ​നീ​തി​ക​ളെ​ ​പൊ​ളി​ച്ച​ടു​ക്കി​ ​കൂ​ടു​ത​ൽ​ ​ലിം​ഗ​സ​മ​ത്വ​മു​ള്ള​ ​തൊ​ഴി​ലി​ട​ങ്ങ​ളു​ണ്ടാ​ക​ണം.​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ന്റെ​ ​ഇ​ട​പെ​ട​ലോ​ടെ​ ​അ​തി​ജീ​വി​ത​യ്ക്ക് ​നീ​തി​ ​ല​ഭി​ക്കു​മെ​ന്നും​ ​ഭാ​വി​യി​ലെ​ങ്കി​ലും​ ​നി​ർ​ഭ​യ​മാ​യി​ ​വി​വേ​ച​ന​വും​ ​വേ​ർ​തി​രി​വും​ ​ചൂ​ഷ​ണ​ങ്ങ​ളു​മി​ല്ലാ​ത്ത​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്ക് ​തി​രി​ച്ചു​പോ​കാ​ൻ​ ​സാ​ധി​ക്കു​മെ​ന്നും​ ​പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി​ ​കൂ​ട്ടാ​യ്‌​മ​ ​അ​റി​യി​ച്ചു.