തിരുവനന്തപുരം: സി.കേശവൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരു- കൊച്ചി മുഖ്യമന്ത്രി സി.കേശവന്റെ 55-ാം ചരമ വാർഷികം ആചരിച്ചു. ഇന്നലെ രാവിലെ മ്യൂസിയം ജംഗ്ഷനിലെ സി.കേശവന്റെ പ്രതിമയിൽ നടന്ന പുഷ്പാർച്ചനയിലും ഹാരാർപ്പണത്തിലും മുതിർന്ന കോൺഗ്രസ് നേതാക്കളായ വി.എം.സുധീരൻ, കെ.മുരളീധരൻ, വി.ശശി എം.എൽ.എ, കെ.മോഹൻകുമാർ, ടി.ശരത്ചന്ദ്രപ്രസാദ്, ആർ.അനിൽകുമാർ, സി.കേശവൻ ഫൗണ്ടേഷൻ സെക്രട്ടറി ഹാഷിം രാജൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: സി.കേശവൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചരമ വാർഷികാചരണത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തുന്നു