തിരുവനന്തപുരം: കേരളകൗമുദി 113ാം സ്ഥാപക വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ആദരവ് ഒരുക്കുന്നു.

നാടിന്റെ സമഗ്ര മാറ്റങ്ങൾക്കും നേതൃത്വം നൽകി ശ്രദ്ധേയരായ ത്രിതല പഞ്ചായത്ത് മെമ്പർമാർ/ നഗരസഭ കൗൺസിലർമാർ എന്നിവർക്ക് 'ചാമ്പ്യൻ ഒഫ് ചെയ്ഞ്ച്" അവാർഡ് നൽകും. ആദ്യഘട്ടം ഇന്ന് രാവിലെ 10ന് സ്റ്റാച്യു ജംഗ്‌ഷനിലെ ഹോട്ടൽ മൗര്യ രാജ്‌ധാനിയിൽ നടക്കും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ ഉദ്‌ഘാടനം നിർവഹിക്കും. ജനറൽ മാനേജർ ഷിറാസ്‌ ജലാൽ സ്വാഗതവും ജനറൽ മാനേജർ അയ്യപ്പദാസ് നന്ദിയും പറയും.

നെടുമങ്ങാട്,കാട്ടാക്കട താലൂക്കുകളിലെ ജനപ്രതിനിധികൾക്കാണ് പ്രഥമഘട്ടത്തിൽ ആദരവ് ഒരുക്കുന്നത്. എസ്.രവീന്ദ്രൻ,ബി.സതീശൻ, എൻ.ഫാത്തിമ,സുമയ്യാമനോജ് (നെടുമങ്ങാട് നഗരസഭ),കളത്തറ മധു,അജിത്കുമാർ (അരുവിക്കര ഗ്രാമപഞ്ചായത്ത്),കരകുളം വി.രാജീവ് (കരകുളം ഗ്രാമപഞ്ചായത്ത്),ആർ.അജയകുമാർ (ആനാട് ഗ്രാമപഞ്ചായത്ത്),പനവൂർ ഷറഫ്,പി.എം.സുനിൽ (പനവൂർ ഗ്രാമപഞ്ചായത്ത്), കണ്ണൻ എസ്.ലാൽ (വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്),കട്ടയ്ക്കോട് തങ്കച്ചൻ, ജിജിത്ത് ആർ.നായർ (പൂവച്ചൽ ഗ്രാമപഞ്ചായത്ത്), എ.ഒസൻകുഞ്ഞ്, പുതുക്കുളങ്ങര അനിൽ (ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത്),മൈലക്കര വിജയൻ (കള്ളിക്കാട് ഗ്രാമപഞ്ചായത്ത്),എസ്.അൻവർ (കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്), ജി.സന്തോഷ്‌കുമാർ (വെള്ളനാട് ഗ്രാമപഞ്ചായത്ത്) എന്നിവർ അവാർഡ് ഏറ്റുവാങ്ങും.