തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ കണക്കെടുത്താൽ ഭൂരിപക്ഷ സമുദായത്തിന് അർഹതപ്പെട്ടത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഒരു സമുദായത്തിന് ഒരു ജില്ലയിൽ മാത്രം 20ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളപ്പോൾ എസ്.എൻ.ഡി.പി യോഗത്തിനും എസ്.എൻ ട്രസ്റ്റിനും കൂടി വളരെക്കുറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്ളൂവെന്നും യോഗം കൗൺസിലർ പി.ടി.മന്മഥൻ പറഞ്ഞു. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് രാഷ്ട്രീയപാർട്ടികൾ പ്രവർത്തിച്ചാൽ അവർക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺഹാളിൽ നടന്ന പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം കൗൺസിൽ അംഗവും യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റുമായ പച്ചയിൽ സന്ദീപ് വിവിധ മേഖലകളിൽ വിജയിച്ചവർക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് സൂരജ് കുമാർ.കെ.വി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആവണി ബി ശ്രീകണ്ഠൻ സ്വാഗതം ആശംസിച്ചു.

യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ,യോഗം ഡയറക്ടർ ബോർഡ് അംഗംസുരേഷ് കുമാർ,യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.എൽ.ബിനു,ബ്രജേഷ് കുമാർ,വനിതാ സംഘം പ്രസിഡന്റ് ഉഷാശിശുപാലൻ,വൈസ് പ്രസിഡന്റ് ശൈലജ സുധീഷ്,സെക്രട്ടറി
റീനാ ബൈജു,വനിതാ സംഘം നേതാക്കളായബിന്ദു വിജയാനന്ദൻ,ലളിതാമണി,ഗോമതി,യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി പ്രവീൺ തൊഴുക്കൽ,ഭാരവാഹികളായ ശങ്കർ മുള്ളറവിള,വിനോദ് വടകോട്,അഭിജിത് ചെങ്കല്ലൂർ എന്നിവർ പങ്കെടുത്തു. യൂണിയൻ കൗൺസിൽ അംഗം കള്ളിക്കാട് ശ്രീനിവാസൻ നന്ദി പറഞ്ഞു.