poo-krishi

കല്ലമ്പലം: ഓണത്തിന് ഒരു കൈകുമ്പിൾ പൂവ് എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന 'പൂവനി പദ്ധതി'യുടെ ഭാഗമായി ഞെക്കാട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പുഷ്പക്കൃഷിക്ക് തുടക്കമായി.ഒറ്റൂർ കൃഷിഭവനുമായി ചേർന്നാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ഒറ്റൂർ പഞ്ചായത്തിലെ മധുരക്കോടുള്ള 10 സെന്റ് സ്ഥലത്താണ് കൃഷി.ഒറ്റൂർ കൃഷിഭവൻ ഓഫീസർ എൻ.ലീന ഉദ്ഘാടനം ചെയ്തു.സ്കൂൾ അദ്ധ്യാപക രക്ഷകർതൃ സമിതി പ്രസിഡന്റ്‌ ഒ.ലിജ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്.അനിൽകുമാർ,സ്കൂൾ അദ്ധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡന്റ്‌ സി.വി.രാജീവ്‌,ഹൈസ്കൂൾ പ്രഥമാദ്ധ്യാപകൻ എൻ.സന്തോഷ്‌,സ്റ്റാഫ്‌ കൗൺസിൽ സെക്രട്ടറി ദീപ, അദ്ധ്യാപികമാരായ പ്രീതി,ദീപ,ശ്രീപ്രിയ എന്നിവർ പങ്കെടുത്തു.സ്കൂളിലെ അപ്പർ പ്രൈമറി വിഭാഗം എക്കോ ക്ലബ്, സയൻസ് ക്ലബ് എന്നിവയിലെ അംഗങ്ങൾ സംയുക്തമായാണ് പൂക്കൃഷിക്ക് നേതൃത്വം നൽകുന്നത്.