mathil

കല്ലമ്പലം: സ്വകാര്യ വ്യക്തിയുടെ തകർന്ന കിണർ അപകട ഭീഷണിയാകുന്നു.ഒറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സന്താന ദുർഗാ ദേവീക്ഷേത്രത്തിന് സമീപത്തുള്ള സ്വകാര്യ വസ്തുവിലെ കിണറാണ് ഇക്കഴിഞ്ഞ മഴക്കെടുതിയിൽ പൂർണമായി തകർന്നത്.ഓരോ ദിവസം കഴിയുംതോറും കിണറിന് ചുറ്റുമുള്ള മണ്ണിടിഞ്ഞ് വീണുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം ഒരാൾ ഈ കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ കിണറിനോട് ചേർന്നുള്ള ദേവീക്ഷേത്രത്തിലെ ചുറ്റുമതിലും അപകടാവസ്ഥയിലാണ്.എത്രയും പെട്ടെന്ന് പഞ്ചായത്ത് അധികൃതരും ഒറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഉപദേശക സമിതിയും സംയുക്തമായി ചേർന്ന് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.