കല്ലമ്പലം: ചെമ്മരുതി ഇന്ദിരാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.മുത്താന ആർ.കെ.എം.യു പി.എസ് ജംഗ്ഷനിൽ നടന്ന ചടങ്ങ് മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു.ഇന്ദിരാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്.സജ്‌ഞയൻ അദ്ധ്യക്ഷനായി. പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ എയ്ഞ്ചൽ,എൻജിനീയറിംഗ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാമോൾ,എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ അർജ്ജുൻ,നൂറ ഫാത്തിമ, അനന്യ, ദേവനന്ദ,അനുപമ,അനന്യ,അരുണിമ ബാബു,ആയില്യ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു.ചെമ്മരുതി മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി,ശശീന്ദ്ര,പഞ്ചായത്തംഗം ശ്രീലത,മണ്ഡലം പ്രസിഡന്റ് ബ്രിജിത്ത്,ഉണ്ണികൃഷ്ണൻ നമ്പൂതിരി, ബുഹാരി, ജനറൽ സെക്രട്ടറി പ്രദീപ് ശിവഗിരി തുടങ്ങിയവർ പങ്കെടുത്തു.