koottamayi-kidakunna-chak

കല്ലമ്പലം: ഔദ്യോഗിക ഫലമെന്ന പദവി കിട്ടിയിട്ടും ഗ്രാമപ്രദേശങ്ങളിൽ ചക്കയ്ക്ക് പരിഗണനയില്ല. ആ‌‌ർക്കും വേണ്ടാതെ പ്ലാവിൽ നിന്നു പഴുത്ത് വീഴുന്ന ചക്കയാകട്ടെ മലിനീകരണത്തിനും കൊതുക് പെരുകുന്നതിനും പകർച്ചവ്യാധികൾക്കും, അപകടങ്ങൾക്കും കാരണമാകുന്നു. കല്ലമ്പലം, നാവായിക്കുളം, കരവാരം മേഖലകളിൽ നൂറു കണക്കിന് ചക്കകളാണ് ആർക്കും വേണ്ടാതെ പ്ലാവിൽ തന്നെ നിന്ന് പഴുത്തു വീണു നശിക്കുന്നത്.

കൂറ്റൻ ചക്കകൾ വീണ് വൈദ്യുതി ലൈൻ പൊട്ടുന്നതും, വാഹനങ്ങളിൽ വീണ് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുന്നതും, ആളുകളുടെ ദേഹത്ത് പതിക്കുന്നതും പതിവാണ്. വഴിയിൽ വീണ് അഴുകുന്ന ചക്കയിൽ വാഹനങ്ങൾ കയറി തെന്നിവീഴുന്നതും പതിവാണ്.

കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നും പോകുന്ന ചക്കകൾ തമിഴ്‌നാട്ടിലെ പ്രയപ്പെട്ടവനാണ്. ഒരു ചക്കക്ക് കുറഞ്ഞത് നൂറു മുതൽ ഇരുന്നൂറ് രൂപയാണ് വില. വലിയ ചക്കയ്ക്ക് 50ൽ അധികം രൂപ നൽകണം. ചക്ക മുറിച്ചു നൽകുമ്പോൾ ഒരു കിലോയ്ക്ക് 50 മുതൽ 80 രൂപയും ചക്കച്ചുള കിലോയ്ക്ക് 120 മുതൽ 150 രൂപ വരെയും വിലയുണ്ട്.