കാവ്യമാധവനൊപ്പമുള്ള വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് നടൻ മുന്ന. നടി മീര നന്ദന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പകർത്തിയതാണ് വീഡിയോ. ഇടവേളയ്ക്കുശേഷം കാവ്യയുടെയും മുന്നയുടെയും കണ്ടുമുട്ടൽ കൂടിയായിരുന്നു. 2003ൽ നേമം പുഷ്പരാജ് സംവിധാനം ചെയ്ത ഗൗരീശങ്കരം എന്ന ചിത്രത്തിൽ ഇരുവരും നായകനും നായികയുമായി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദീർഘകാലമായി നഷ്ടപ്പെട്ട രണ്ടു ബാല്യകാല പ്രണയിനികളായ ഗൗരിയും ശങ്കരനുമായി സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുകയും ചെയ്തു . ഗൗരിശങ്കരം എന്ന ചിത്രത്തിലൂടെയാണ് മുന്ന അഭിനയരംഗത്തേക്ക് എത്തുന്നത്. മലയാളത്തിൽ മൊഹമ്മത്ത്, കുട്ടീം കോലും, ടെസ്റ്റ് പേപ്പർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തിൽ സജീവമല്ലെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ മുന്ന സാന്നിദ്ധ്യം അറിയിക്കുന്നു.മുന്നയും കാവ്യയും ഒരുമിക്കുന്ന ചിത്രം ഇനി എപ്പോൾ സംഭവിക്കുമെന്ന് ആരാധർ ചോദിക്കുന്നു. സിനിമയിൽനിന്ന് ഇടവേളയിലാണ് കാവ്യ.