കീർത്തി സുരേഷിനെ പ്രശംസിച്ച് വൈജയന്തി മൂവീസ്

ss

പ്രഭാസ് നായകനായ കൽക്കി 2898 എഡി സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ശബ്ദത്തിലൂടെ പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങുകയാണ് നടി കീർത്തി സുരേഷ്. പ്രഭാസ് അവതരിപ്പിച്ച ഭൈരവ എന്ന കഥാപാത്രത്തോടെ നിറഞ്ഞുനിൽക്കുന്നതാണ് ക്ളൈമാക്സ് വരെ സുപ്രധാന പങ്കുവച്ച ബുജ്ജി എന്ന എ.ഐ കാർ. ബുജ്ജിക്ക് എല്ലാ ഭാഷകളിലും ശബ്ദം നൽകിയ കീർത്തി സുരേഷിന്റെ ഡബിംഗ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാക്കളായ വൈജയന്തി മുവീസ്. ഞങ്ങളുടെ പ്രിയപ്പെട്ട മഹാനടി അവളുടെ ശബ്ദത്തിലൂടെ ബുജ്ജിക്ക് ജീവൻ നൽകിയിരിക്കുന്നു എന്നാണ് നിർമ്മാതാക്കൾ പങ്കുവച്ച വീഡിയോയിൽ കുറിച്ചത്.

നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടി സിനിമയിലെ അഭിനയത്തിന് കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ അംഗീകാരം ലഭിച്ചിരുന്നു. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധനം ചെയ്ത ചിത്രമാണ് കൽക്കി 2898 എഡി. ഏഴു കോടിയാണ് എ.എെ കാറിന് മാത്രം നിർമ്മാണ ചെലവ് വേണ്ടി വന്നു.