നെയ്യാറ്റിൻകര: നിംസ് കോളേജ് ഒഫ് നഴ്സിംഗ് 11-ാംമത് ബി.എസ്.സി, എം.എസ്.സി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിലിൽ (കെ.എൻ.എം.സി) രജിസ്ട്രാർ ഡോ.സോന.പി.എസ്. ഉദ്ഘാടനം ചെയ്തു. നൂറുൽ ഇസ്‌ലാം സർവകലാശാല പ്രൊ. ചാൻസലർ എം.എസ്. ഫൈസൽ ഖാൻ അദ്ധ്യക്ഷത വഹിച്ചു. കേരള നിംസ് സ്പെക്ട്രം ഡയറക്ടറും മുൻ ആരോഗ്യ സർവകലാശാല വൈസ് ചാൻസലറുമായ പ്രൊഫ. ഡോ.എം.കെ.സി നായർ, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ.സജു, അഡ്മിനിസ്‌ട്രേറ്റീവ് കോഓർഡിനേറ്റർ ശിവകുമാർ രാജ്, വൈസ് പ്രിൻസിപ്പൽ മേഴ്സി റസ്സലിൻ പ്രഭ, നിംസ് കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. ജോസഫൈൻ വിനിത, പ്രൊഫ. സൗമ്യ ജെ.എസ് എന്നിവർ പങ്കെടുത്തു.