തിരുവനന്തപുരം: ജില്ലാ ഇൻഫർമേഷൻ ഓഫീസ് നെല്ലിമൂട് ദേശസ്‌നേഹി ഗ്രന്ഥശാലയുടെയും ജില്ലാ സാക്ഷരതാ മിഷന്റെയും സഹകരണത്തോടെ വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.നെല്ലിമൂട് ദേശസ്‌നേഹി ഗ്രന്ഥശാലയിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനദാനവും എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു.ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.ബിൻസിലാൽ,ജില്ലാ സാക്ഷരതാ മിഷൻ കോഓർഡിനേറ്റർ കെ.വി.രതീഷ്,ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ജി.ശശി,ദേശസ്‌നേഹി ഗ്രന്ഥശാല സെക്രട്ടറി വി.ആർ.ശിവപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.