madhananta-vakkum-varaum

മണമ്പൂർ: മണമ്പൂർ ആർട്ടിസ്റ്റ് രാജാ രവിവർമ്മ ഗ്രന്ഥശാല ഒരുക്കിയ ആർട്ടിസ്റ്റ് മദനന്റെ വാക്കും വരയും പരിപാടി മണമ്പൂർ ഗവ.യു.പി സ്കൂളിൽ ആർട്ടിസ്റ്റ് മദനൻ ആർട്ടിസ്റ്റ് രാജാരവിവർമ്മയുടെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.കവി മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിച്ചു.കിളിമാനൂർ കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് കെ.ദിവാകരവർമ്മ,എസ്.സുരേഷ് ബാബു,പ്രധാനാദ്ധ്യാപിക സി.ആർ.ഉഷ,വി.മുരളീധരൻ പിള്ള,പി.മിഥുൻ എന്നിവർ സംസാരിച്ചു.ജെ.അർജുൻ,സിയാ ഫൈസൽ,എം.ജിഘ്‌നേഷ്, എസ്.എസ്.ഫയാസ്,എം.ആഗ്‌ന്യ,എസ്.ശ്രീനന്ദ എന്നിവർ ചിത്രകാരനുമായി സംവദിച്ചു. സെക്രട്ടറി എൽ.സി.രാജേഷ് സ്വാഗതവും പ്രസിഡന്റ് എസ്. സജീവ് നന്ദിയും പറഞ്ഞു.