കിളിമാനൂർ: വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ടെക്‌നിക്കൽ ക്യാമ്പസിൽ 2023-2024 വർഷത്തെ സ്കോളർഷിപ്പ് വിതരണം 10ന് രാവിലെ 10ന് കോളേജിൽ നടക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് എൻജിനിയറിംഗ് പഠനസഹായത്തിനാണ് സ്കോളർഷിപ്പുകൾ. വിതരണച്ചടങ്ങ് എൽ.ബി.എസ് ഡയറക്ടർ ഡോ.എം.അബ്ദുൽ റഹുമാൻ ഉദ്ഘാടനം ചെയ്യും.വിദ്യാ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുൻ എക്സിക്യുട്ടിവ് മെമ്പർ പ്രകാശ് നടേശൻ അദ്ധ്യക്ഷത വഹിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മാധവരാജ്‌ രവികുമാർ സ്വാഗതം പറയും. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്,കോളേജ് ഡയറക്ടർ റിട്ട.ബ്രിഗേഡിയർ കെ.എസ്.ഷാജി, ട്രസ്റ്റിന്റെ ദക്ഷിണ മേഖല കോഓർഡിനേറ്റർ ഡി.പ്രേംരാജ്,സ്കോളർഷിപ്പ് കമ്മിറ്റി കൺവീനർ ജി.സതീശൻ,ട്രസ്റ്റിന്റെ മുൻ മേഖല കോഓർഡിനേറ്റർ രാജു കരുണാകരൻ,പനപ്പാംകുന്ന് വാർഡ് മെമ്പർ ടി.ആർ.സുമാദേവി,പി.ടി.എ പ്രസിഡന്റ് വി.പ്രസാദ് എന്നിവർ പങ്കെടുക്കും.ട്രസ്റ്റ് കോഓർഡിനേറ്റർ അനിതാവിജയൻ നന്ദി പറയുമെന്ന് കോളേജിൽ നടന്ന പത്രസമ്മേളനത്തിൽ വിദ്യാ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും കോളേജിന്റെയും ഭാരവാഹികൾ അറിയിച്ചു.