കോവളം : ഭാരതം കണ്ട ഋഷിശ്രേഷ്ഠരിൽ പ്രഥമ സ്ഥാനമാണ് ശ്രീനാരായണ ഗുരുദേവനുള്ളതെന്നും ഗുരു വചനങ്ങൾക്ക് നാൾക്കുനാൾ പ്രസക്തി വർദ്ധിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രൻ എം.എൽ എ. എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ മുൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായിരുന്ന കോവളം എൻ.നാഗപ്പന്റെ 26-ാം അനുസ്മരണ സമ്മേളനം കോവളം ശാഖാ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവ കൃതികളുടെ പാരായണം സമൂഹപ്രാർത്ഥന, നിർദ്ധനർക്കുള്ള ചികിത്സാസഹായം, വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണം, വസ്ത്രദാനം, കോവളം എസ്.എൻ.വി എൽ.പി സ്കൂളിൽ മധുരപലഹാരങ്ങളുടെ വിതരണം എന്നിവയും നടന്നു. മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, യോഗം അസി. സെക്രട്ടറി കെ.എ. ബാഹുലേയൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ്,വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്. സുശീലൻ, നഗരസഭ കൗൺസിലർ പനത്തുറ ബൈജു, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ,വെങ്ങാനൂർ സതീഷ്, അമ്പലത്തറ ചന്ദ്രബാബു, എസ്. മോഹനകുമാർ, സി.പി.എം കോവളം ഏരിയ കമ്മിറ്റി സെക്രട്ടറി പി.എസ്. ഹരികുമാർ, വെങ്ങാനൂർ ശ്രീകുമാർ,റൂഫസ് ഡാനിയേൽ, ഭഗത് റൂഫസ്, വെങ്ങാനൂർ ബ്രൈറ്റ്, എം.എൻ. നായർ, ആലപ്പി വിജയൻ, ഗീതാ മധു,കോവളം ശാഖ സെക്രട്ടറി എസ്. സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.