പാലോട്:തെന്നൂർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിജയികളെ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് തെന്നൂർ ശിഹാബിന്റെ അദ്ധ്യക്ഷതയിൽ പാലോട് സ്റ്റേഷൻ ഓഫീസർ സുബിൻ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള അവാർഡ് വിതരണം പാലോട് വൃന്ദവനം ഗ്രൂപ്പ് എം.ഡി ഡോ. എസ്. അജീഷ്കുമാർ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത പ്രിജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന അജ്മൽ, സെക്രട്ടറി വി. ജിജികുമാർ, ട്രഷറർ എസ്. നാസർ, പി. ഷംസുദീൻ, ലിസി വിക്രമൻ, എസ്. ബീന, പി. സഫീറ, എം. നസീറ, കെ. ലൈല തുടങ്ങിയവർ സംസാരിച്ചു.