വർക്കല: വായന പക്ഷാചരണത്തിന്റെ ഭാഗമായി ചെമ്മരുതി ഗ്രാമ പഞ്ചായത്തിന്റേയും പനയറ കലാപോഷിണി ഗ്രന്ഥശാല യുടേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല വായനാമത്സരം വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തിലെ എല്ലാ എൽ.പി, യു.പി സ്കൂളുകളിലെയും കുട്ടികളെ പങ്കെടുപ്പിച്ച് നടന്ന സ്കൂൾ തല മത്സരത്തിൽ വിജയിച്ച ആദ്യത്തെ 5 സ്ഥാനക്കാരെ പങ്കെടുപ്പിച്ചാണ് പഞ്ചായത്ത് തല മത്സരം സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ലിനീസ്, ഗ്രന്ഥശാല പ്രസിഡന്റ് ജയചന്ദ്രൻ പനയറ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.എസ്.സുനിൽ,സുശീലൻ, അഭിരാജ്,മോഹൻലാൽ,അശോക് കുമാർ എന്നിവർ സംസാരിച്ചു. വിജയി കൾക്ക് ജില്ലാ പഞ്ചായത്തംഗം ഗീത നസീർ ട്രോഫി വിതരണം ചെയ്തു. ഗീതനളൻ സ്വാഗതവുംപഞ്ചായത്ത് സെക്രട്ടറി ഷാനി കുമാർ നന്ദിയും പറഞ്ഞു.