പള്ളിക്കൽ:മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ എനർജിക്ലബ് ഉദ്ഘാടനവും എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനവും അദ്ധ്യാപകനും മജീഷ്യനും മോട്ടിവേഷൻ ട്രെയിനറുമായ ഡോ.പി.എസ്.ശാന്തകുമാർ നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് എൽ.ഇ.ഡി ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകി.പ്രധാനാദ്ധ്യാപിക ഒ.ബി.കവിത,സ്റ്റാഫ് സെക്രട്ടറി ബി.പി.അജൻ,എനർജി ക്ലബ് കൺവീനർ വി.എസ്.യോഗേഷ്,പ്രവൃത്തിപരിചയ മേള കൺവീനർ ആർ.ലതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.