തിരുവനന്തപുരം: ജില്ലയിൽ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് വിധവാ പെൻഷൻ വാങ്ങുന്നവർ രേഖകൾ ഹാജരാക്കണം. ആധാർ, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും താമസിക്കുന്ന പഞ്ചായത്ത് / കോർപ്പറേഷൻ / മുനിസിപ്പാലിറ്റിയുടെ പേര്, വാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവയും ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ ജൂലായ് പത്തിനകം ഹാജരാക്കണമെന്ന് മേഖലാ എക്‌സിക്യൂട്ടീവ് അറിയിച്ചു.
ഫിഷറീസ് ഓഫീസുകളും ബന്ധപ്പെടേണ്ട ഫോൺ നമ്പരുകളും
പൂവാർ- 9497715512, പള്ളം- 9497715513, വിഴിഞ്ഞം- 9497715514, വലിയതുറ- 9497715515, വെട്ടുകാട്- 9497715516, പുത്തൻതോപ്പ്- 9497715517, കായിക്കര- 9497715518, ചിലക്കൂർ- 9497715519, മയ്യനാട്- 9497715521, തങ്കശ്ശേരി- 9497715522, നീണ്ടകര- 9497715523, ചെറിയഴീക്കൽ- 9497715524, കുഴിത്തുറ- 9497715525, കെ.എസ്.പുരം- 9497715526, പടപ്പക്കര- 9497715527.