തിരുവനന്തപുരം : ഇന്തോ ചൈനീസ് ഫ്യൂഷൻ രുചിക്കൂട്ടുകളുടെ ഉത്സവമൊരുക്കി ഒ ബൈ താമര. വ്യാഴം മുതൽ 14 വരെ ദിവസവും രാത്രി ഏഴ് മുതൽ 10.30 വരെയാണ് ഫുഡ് ഫെസ്റ്റിവൽ. ഡ്രാഗൺ ചിക്കൻ,​ ചില്ലി ഫിഷ്,​പ്രോൺസ് ഇൻ ചില്ലി ഓയ്‌സ്റ്റർ സോസ്,​ തന്തൂരി മോമോസ്,​ പനീർ ചില്ലി മിക്സഡ് ഫ്രൈഡ് റൈസ്,​ ചില്ലി ഗാർളിക് നൂഡിൽസ് തുടങ്ങിയ വിഭവങ്ങൾ ഫെസ്റ്റിവലിൽ ആസ്വദിക്കാം.മുൻകൂർ ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.മുതിർന്നവർക്ക് 1799 രൂപയും ടാക്സും ആറ് മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 1100 രൂപയും ടാക്സുമാണ് നിരക്ക്.