വർക്കല: തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് തപസ്യ കലാസാഹിത്യവേദി വർക്കല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കാർഷിക സെമിനാർ ജില്ലാ ജനറൽ സെക്രട്ടറി സുജിത്ത് ഭവാനന്ദൻ ഉദ്ഘാടനം ചെയ്തു.യുവ കർഷകനും സംസ്ഥാന കർഷക അവാർഡ് ജേതാവുമായ സുജിത്ത്.എസ്.പി വ്യത്യസ്ത കൃഷി രീതികളെക്കുറിച്ച് സെമിനാർ നയിച്ചു.യൂണിറ്റ് പ്രസിഡന്റ് അഡ്വ.ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.നന്ദകുമാർ ,ഹരി ,ഗീത,അപർണ്ണ എന്നിവർ സംസാരിച്ചു.