തിരുവനന്തപുരം: സർക്കാർ അംഗീകരിച്ച നഗരത്തിന്റെ മാസ്റ്റർപ്ളാൻ ഗസറ്റിൽ പരസ്യപ്പെടുത്തി വിജ്ഞാപനമിറക്കുമ്പോൾ കോവളം, വിഴിഞ്ഞം വികസന ഏരിയാ സ്‌കീം റദ്ദാകും. 1978ൽ കോവളം, വിഴിഞ്ഞം പ്രദേശങ്ങളുടെ ആസൂത്രിത വികസനത്തിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഇത്. കെട്ടിടങ്ങൾ പണിയുന്നതിനുള്ള വിസ്തീർണം,ഉയര നിയന്ത്രണങ്ങൾ,വസ്തുവിന്റെ വലിപ്പത്തിനനുസരിച്ചുള്ള നിർമ്മാണം എന്നിങ്ങനെയുള്ള നിയന്ത്രണങ്ങൾ ഇവിടെയുണ്ടായിരുന്നു. ഈ മേഖലകൾക്കായി മാസ്റ്റർപ്ലാനിൽ പുതിയ പദ്ധതികൾ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ മാസ്റ്റർപ്ളാൻ വൈകിയതിനാൽ കോവളം, വിഴിഞ്ഞം വികസന ഏരിയാ സ്‌കീമിൽ മൂന്ന് വർഷം മുൻപ് താത്കാലിക ഭേദഗതി കൊണ്ടുവന്നു.

ഇവ റദ്ദാകും

നെൽവയൽ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന സോണുകളിൽ 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾ, 150 ചതുരശ്രമീറ്റർ വരെയുള്ള വാണിജ്യ സ്ഥാപനങ്ങൾ, ഡെയറി ഫാമുകൾ, കോഴി വളർത്തൽ എന്നിവയ്ക്കുള്ള അനുമതി.

പാർപ്പിടമെന്ന് അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമിയുടെ ഉപയോഗം 300 ചതുരശ്ര മീറ്ററായിരുന്നു.

സർക്കാർ ക്വാട്ടേഴ്സുകൾക്കും മറ്റ് കെട്ടിടങ്ങൾക്കുമായി നിശ്ചയിച്ചിരിക്കുന്ന സോണുകളിൽ മറ്ര് പാർപ്പിടങ്ങളുടേയും കെട്ടിടങ്ങളുടേയും നിർമ്മാണം 300 ചതുരശ്രമീറ്റർ വരെയെന്നത് മാറ്റി ഇവിടങ്ങളിൽ പാർപ്പിടവും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് കെട്ടിടംവയ്ക്കാം.

എല്ലാ നിർമ്മാണങ്ങളുടേയും ഉയരം ഒമ്പത് മീറ്ററായി പരിമിതപ്പെടുത്തിയത് ഒഴിവാക്കി കെട്ടിട നിയമത്തിന് അനുസൃതമാക്കി.
പ്രധാന റോഡുകളിലെ നിർമ്മാണം കെട്ടിട നിയമങ്ങൾക്ക് അനുസൃതം.
തുറമുഖ അനുബന്ധ സ്ഥലങ്ങളിൽ ജലാശയങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ മൾട്ടിപ്ളക്സ് കോംപ്ളക്സിന് നിർമ്മാണാനുമതി.
ടെലികമ്മ്യൂണിക്കേഷൻ ടവർ, കൺവെൻഷൻ സെന്റർ എന്നിവ ജലാശയങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ നിർമ്മിക്കാൻ അനുമതി.
വൻകിട പദ്ധതികൾക്ക് ജലാശയങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ നിർമ്മാണാനുമതി.

പ്ലോട്ടുകളിൽ കെട്ടിട നിർമ്മാണത്തിനായി വിനിയോഗിക്കാവുന്ന സ്ഥലവിസ്തൃതി കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് അനുസൃതം