award

തിരുവനന്തപുരം : നാടിന്റെ സമഗ്ര മാറ്റങ്ങൾക്ക് നേതൃത്വം നൽകി ശ്രദ്ധേയരായ ത്രിതല പഞ്ചായത്ത് മെമ്പർമാർക്കും നഗരസഭ കൗൺസിലർമാർക്കും കേരളകൗമുദി 113-ാം സ്ഥാപക വർഷത്തിൽ ഏർപ്പെടുത്തിയ "ചാമ്പ്യൻ ഒഫ് ചേഞ്ച് " അവാർഡുകളുടെ ആദ്യഘട്ട വിതരണം സ്‌റ്റാച്യു ജംഗ്ഷനിലെ ഹോട്ടൽ മൗര്യ രാജധാനിയിൽ നടന്നു. കേരളകൗമുദി പരസ്യ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. ചന്ദ്രദത്തിന്റെ അദ്ധ്യക്ഷതയിൽ കേരള കൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എഡിറ്റർ എ.സി. റെജി,കേരള കൗമുദി പരസ്യ വിഭാഗം ചീഫ് ജനറൽ മാനേജർ വിമൽകുമാർ എന്നിവർ പങ്കെടുത്തു. കേരള കൗമുദി പരസ്യ വിഭാഗം ജനറൽ മാനേജർ ഷിറാസ് ജലാൽ സ്വാഗതവും കേരള കൗമുദി ഡെബ്റ്റേഴ്സ് ജനറൽ മാനേജർ അയ്യപ്പദാസ് നന്ദിയും പറഞ്ഞു. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ ജനപ്രതിനിധികൾക്കാണ് പ്രഥമ ഘട്ടത്തിൽ ആദരവ് ഒരുക്കിയത്. എസ്. രവീന്ദ്രൻ, ബി. സതീശൻ, എൻ. ഫാത്തിമ, സുമയ്യ മനോജ് (നെടുമങ്ങാട് നഗരസഭ), കളത്തറ മധു, വി. അജിത് കുമാർ (അരുവിക്കര ഗ്രാമപഞ്ചായത്ത്), കരകുളം വി.രാജീവ് (കരകുളം ഗ്രാമപഞ്ചായത്ത്), ആർ. അജയകുമാർ (ആനാട് ഗ്രാമപഞ്ചായത്ത്), പനവൂർ ഷറഫ്, പി.എം. സുനിൽ (പനവൂർ ഗ്രാമപഞ്ചായത്ത്), കണ്ണൻ എസ്. ലാൽ (വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്), കട്ടയ്ക്കോട് തങ്കച്ചൻ, ജിജിത്ത് ആർ. നായർ (പൂവച്ചൽ ഗ്രാമപഞ്ചായത്ത്), എ. ഒസ്സൻ കുഞ്ഞ്, പുതുക്കുളങ്ങര അനിൽ (ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത്), മൈലക്കര വിജയൻ (കള്ളിക്കാട് ഗ്രാമപഞ്ചായത്ത്), എസ്. അൻവർ (കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്), ജി. സന്തോഷ് കുമാർ (വെള്ളനാട് ഗ്രാമപഞ്ചായത്ത്) എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്.