ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ പാർട്ട് ടൈം സ്വീപ്പറെ പാമ്പ് കടിച്ചു.നെയ്യാറ്റിൻകര സ്വദേശി ശ്രീകലയ്ക്കാണ് കടിയേറ്റത്. കുട്ടികൾക്കുളള വാക്സിനേഷൻ നൽകുന്ന കെട്ടിടത്തിന് സമീപത്ത് നിന്നാണ് കടിയേറ്റത്. ശംഖ് വരയനാണ് കടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.