പാറശാല: കാക്കതൂക്കി യുവശില്പി വായനശാലയുടെ ആഭ്യമുഖ്യത്തിൽ വായന പക്ഷാചരണവും പ്രതിഭാസംഗമവും 14ന് വൈകിട്ട് 5ന് ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയൻ ഉദ്‌ഘാടനം ചെയ്യും. റിട്ട. അദ്ധ്യാപകൻ ജെ.അനിൽകുമാർ, വെള്ളറട ലൈബ്രറി കൂട്ടായ്മ കൺവീനർ സാം ഡേവിഡ് എന്നിവർ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കും, യുവശില്പി വടംവലി അംഗങ്ങൾക്കുമായുള്ള അനുമോദനവും നടക്കും.