കിളിമാനൂർ: നഗരൂരിൽ യൂത്ത് കോൺഗ്രസ് - ഡി.വൈ.എഫ്.ഐ സംഘർഷം.എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്.ആറുപേരുടെ നില ഗുരുതരം.ഇന്നലെ വൈകിട്ട് 7ന് നഗരൂർ ആലിന്റെമുട്ടിലാണ് ആക്രമണം നടന്നത്. ഡി.വൈ.എഫ്.ഐ മുൻ മേഖലാ പ്രസിഡന്റും സി.പി.എം ബ്രാഞ്ച് അംഗവുമായ അഫ്സൽ (29),ഡി.വൈ.എഫ്.ഐ പ്രവർത്തകരായ തേജസ് (24),അൽത്താഫ് (25),അൽ അമീൻ (24),മുഹമ്മദ് (26),അഫ്സൽ (23),അഫ്സൽ (25),ആഷിഖ് (25) എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ തലയ്ക്ക് വെട്ടേറ്റ അഫ്സലിനെ (29) അടിയന്തര ശസ്ത്രക്രിയക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്ററിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ ബൈക്കിൽ വർക്കല വച്ച് കെ.എസ്.യു പ്രവർത്തകന്റെ ബൈക്ക് തട്ടുകയും ഇവർ തമ്മിൽ വാക്കുത്തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു.ഇതിനെ ചൊല്ലി ഇന്ന് പലയിടത്തും വച്ചും വെല്ലുവിളിയുണ്ടാവുകയും ഒടുവിൽ സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.വൈകിയും സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലകൊള്ളുന്നു.