കല്ലമ്പലം: ജൂലായ് 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കരവാരത്തെ രണ്ട് വാർഡുകളിലെ ബി. ജെ.പി സ്ഥാനാർത്ഥികളെ ജില്ലാ പ്രസിഡന്റ് .വി.വി രാജേഷ് പ്രഖ്യാപിച്ചു. 12-ാം വാർഡായ പട്ട്ളയിൽ എസ്.ബിന്ദുവും, 16-ാം വാർഡായ ചാത്തമ്പാറയിൽ ബി.അമ്പിളിയുമാണ് ജനവിധി തേടുന്നത്. ബി.ജെ.പി ജില്ലാ ട്രഷറർ ബാലമുരളി, കിളിമാനൂർ മണ്ഡലം പ്രസിഡന്റ് പ്രവീൺ പോങ്ങനാട്, കരവാരം ഏര്യാ പ്രസിഡന്റ് രാജിവ്, കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ, മെമ്പർമാരായ ഉല്ലാസ് കുമാർ, ചിന്നു എന്നിവരും പാർട്ടി പ്രവർത്തകരും ചേർന്ന് സ്ഥാനാർത്ഥികളെ ഷാൾ അണിയിച്ച് സ്വീകരിച്ചു.