വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ഇടിയൻ ചന്തു ജൂലായ് 19ന് റിലീസ് ചെയ്യും. സലിംകുമാറും മകൻ ചന്തു സലിംകുമാറും ഒരുമിച്ച് എത്തുന്നു എന്ന പ്രത്യേകതയുണ്ട്. ലാലു അലക്സ്, ജോണി ആന്റണി, ലെന, രമേഷ് പിഷാരടി, ശ്രീജിത്ത് രവി, ഐ.എം. വിജയൻ, ബിജു സോപാനം, ദിനേശ് പ്രഭാകരൻ, ഫുക്രു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആക്ഷൻ കൊറിയോഗ്രഫി പീറ്റർ ഹെയ്ൻ.
ഹാപ്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.