കല്ലമ്പലം: കുടവൂർ ജി.എം.എൽ.പി.എസിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്കൂളിലെ ടോയ്‌ലെറ്റുകളിലെ ടാപ്പുകൾ അടിച്ചുപൊട്ടിച്ച നിലയിലും ക്ലാസ് മുറിയിലെ ഫാനുകളിലെ ലീഫുകൾ വളച്ച നിലയിലുമാണ്.മുൻപും സ്കൂളിൽ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ധ്യാപകരും നാട്ടുകാരും പറഞ്ഞു.സ്കൂളിൽ സി.സി ടിവിയോ അടച്ചുറപ്പുള്ള ചുറ്റുമതിലോ ഇല്ലാത്തത് സാമൂഹ്യ വിരുദ്ധർക്ക് ഇവിടെ കയറാനുള്ള എളുപ്പം കൂട്ടുന്നു. വേണ്ടത്ര സാമ്പത്തിക ഭദ്രതയില്ലാത്ത വിദ്യാലയമാണിത്.ഇത്തരം നീചപ്രവൃത്തികൾ ചെയ്യുന്നവരെ കണ്ടെത്തി അർഹമായ ശിക്ഷ നൽകണമെന്ന് രക്ഷകർത്താക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.സ്കൂൾ അധികൃതർ ഇതുസംബന്ധിച്ച് കല്ലമ്പലം പൊലീസിൽ പരാതി നൽകി.