വെള്ളനാട്: വെള്ളനാട് പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ എൽ.പി,യു.പി,ഹൈസ്ക്കൂൾ,ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും.വെള്ളനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 13ന് ഉച്ചയ്ക്ക് 1ന് നടക്കുന്ന മത്സരത്തിൽ ഒരു സ്കൂളിൽ നിന്ന് ഓരോ വിഭാഗത്തിലും രണ്ട് പേരടങ്ങുന്ന മൂന്ന് ടീമുകൾക്ക് പങ്കെടുക്കാം.വിജയികൾക്ക് ക്യാഷ് പ്രൈസ്,ട്രോഫി,സർട്ടിഫിക്കറ്റ് എന്നിവ നൽകും.ഫോൺ:9745429029,9070097172.