പോത്തൻകോട്: ശ്രീനാരായണ ഗുരുദേവന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 170-ാമത് ഗുരുജയന്തി ആഗസ്റ്റ് 18, 19, 20 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കാൻ ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ചെമ്പഴന്തി ഗുരുകുലം അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ ചേർന്ന യോഗത്തിൽ ഡോ. ശശിതരൂർ എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർ ചെമ്പഴന്തി ഉദയൻ, എന്നിവർ രക്ഷാധികാരികളായും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷൻ സ്വാമി സച്ചിദാനന്ദ (പ്രസിഡന്റ്), സ്വാമി ശുഭാംഗാനന്ദ (ജനറൽ സെക്രട്ടറി), സ്വാമി അഭയാനന്ദ (വർക്കിംഗ് പ്രസിഡന്റ് ), കുണ്ടൂർ എസ്.സനൽ (വൈസ് പ്രസിഡന്റ്), ഷൈജു പവിത്രൻ, മഹാദേവൻ.പി (ജോയിന്റ് സെക്രട്ടറിമാർ), അനീഷ് ചെമ്പഴന്തി (ജനറൽ കൺവീനർ), എസ്.സുരേഷ് കുമാർ (ട്രഷറർ) എന്നിവരെ ആഘോഷക്കമ്മിറ്റി ഭാരവാഹികളായും തിരഞ്ഞെടുത്തു.

വിവിധ സബ്കമ്മിറ്റി കൺവീനർമാരായി ഷിബു.പി.എസ്, സുരേഷ് കുമാർ.പി.എസ് (ഫിനാൻസ്), ജി.സന്തോഷ് കുമാർ ഗാന്ധിപുരം, മനോഹരൻ (ക്ഷേത്രം ആൻഡ് പൂജ), ജയശങ്കർ.ജെ.വി, ശംഭു.പി (ഘോഷയാത്ര), ജി.രാജൻ, സനിൽകുമാർ.എസ് (അന്നദാനം), രാജേഷ് പുന്നവിള, സോഹൻലാൽ (പബ്ലിസിറ്റി ആൻഡ് പ്രോഗ്രാം), രാജശേഖരൻ, സിംല രാജീവ് (കലാ- സാഹിത്യമത്സരം), വി.അനിൽകുമാർ, ഷൈജുകൃഷ്ണൻ (ലൈറ്റ് ആൻഡ് സൗണ്ട്), വി.കനകാംബരൻ, അഭിഷേക്.എസ്.ജെ (മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു. മുഖ്യമന്ത്രി, ആദ്ധ്യാത്മിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ എന്നിവരെ പങ്കെടുപ്പിച്ച് വിവിധ സമ്മേളനങ്ങൾ, സെമിനാറുകൾ, ജയന്തി ഘോഷയാത്ര, കലാപരിപാടികൾ, അന്നദാനം, കലാസാഹിത്യ മത്സരങ്ങൾ, ക്ഷേത്രപൂജകൾ, പുഷ്പ- വൈദ്യുത ദീപാലങ്കാരങ്ങൾ എന്നിവയോടെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു. വിവരങ്ങൾക്ക്: 8281119121, 0471- 2595121.