പള്ളിക്കൽ:അടിസ്ഥാനസൗകര്യ വികസനത്തിലും ക്ഷേമപ്രവർത്തനത്തിലും പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതഅവസാനിപ്പിക്കുക തുടങ്ങി വിവിധആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് മണ്ഡലംകമ്മിറ്റി 13ന് പഞ്ചായത്തിലുടനീളം വാഹനപ്രചാരണ ജാഥയും 15ന് പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധധർണയും നടത്തും.ജാഥയിലും ധർണയിലും നേതാക്കളായ വർക്കലകഹാർ,പി.ഉണ്ണികൃഷ്ണൻ,പി.സൊണാൽജ്,ആനാട് ജയൻ,മണ്ഡലംപ്രസിഡന്റ് എ.എം.ഫാരി തുടങ്ങിയവർ പങ്കെടുക്കും.