മുടപുരം: വായ്പ കുടിശികയായി ആർബിട്രേഷൻ (കേസുകൾ) നടപടികൾ നേരിടുന്ന അംഗങ്ങൾ സർക്കാർ 18 /24ാം നമ്പരായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. കാലാവധി 31 വരെ. പിഴപലിശ ഒഴിവാക്കുന്നതു കൂടാതെ എഗ്രിമെന്റ് പലിശയിൽ 20 ശതമാനം മുതൽ 45 ശതമാനം വരെ കുറവും വരുത്തി. ജപ്തി നടപടികൾ നേരിടുന്നവർക്കു മാത്രമായുള്ള പദ്ധതി പരമാവധി പ്രയോജന പെടുത്തണമെന്ന് കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ അറിയിച്ചു.