p

തിരുവനന്തപുരം: ഉഷ്‌ണതരംഗവും അതിശക്തമായ മഴയും കാരണം സംസ്ഥാനത്ത് 1000 കോടിയുടെ കൃഷിനാശമുണ്ടായിട്ടും കർഷക രക്ഷാപാക്കേജ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

നെല്ല് സംഭരണത്തിന് കേന്ദ്രം നൽകിയിരുന്ന 20.40 രൂപയിൽ 1.43രൂപ കൂട്ടിയപ്പോൾ സംസ്ഥാനം നൽകുന്ന 7.80രൂപയിൽ 1.43രൂപ കുറയ്ക്കുകയാണ് ചെയ്തതെന്നും ഇത് കർഷക ദ്രോഹമാണെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സപ്ലൈകോ ഓഡിറ്റ് റിപ്പോർട്ട് നൽകാത്തതിനാലാണ് നെല്ല് സംഭരണത്തിനുള്ള ആയിരം കോടി നൽകാത്തതെന്ന് കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കിയെന്നും സതീശൻ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശത്തിന് 51 കോടിയുടെ കുടിശികയാണുള്ളതെന്നും ഇതിൽ വിളനാശവുമായി ബന്ധപ്പെട്ട 6.32 കോടി രൂപ ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. കേന്ദ്ര ബഡ്ജറ്റിനു മുന്നോടിയായി 15ന് മുഖ്യമന്ത്രി വിളിച്ചിട്ടുള്ള കേരളത്തിലെ എംപിമാരുടെ യോഗത്തിൽ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യും. യഥാർഥ നഷ്ടത്തിന് ആനുപാതികമായ തുക കർഷകർക്ക് നൽകേണ്ടതുണ്ട്. വനാതിർത്തികളിൽ പട്ടയമില്ലാത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർക്കും കാലാവസ്ഥാ വ്യതിയാനം കാരണമുള്ള കൃഷിനാശത്തിനു നഷ്ടപരിഹാരം നൽകും. ഉഷ്ണതരംഗത്തിൽ ഏലം, കൊക്കോ തുടങ്ങിയവയ്ക്കാണ് വൻ നാശമുണ്ടായത്.

കാർഷിക മേഖലയിലെ പ്രതിസന്ധി നേരിടാൻ ലോകബാങ്കുമായി ചേർന്ന് 2700 കോടിയുടെ പദ്ധതി നടപ്പാക്കും. ഗുണമേന്മയില്ലാത്ത നെൽവിത്ത് പുറമേ നിന്ന് കൊണ്ടു വന്നു വിതരണം നടത്തുന്നുണ്ടോയെന്നു പരിശോധിക്കും. പരമാവധി സംവിധാനമുപയോഗിച്ച് നാളീകേരം സംഭരിക്കും. തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കാൻ ഹെക്ടറിന് 25,760 രൂപയും ഏലത്തിന് ഒരു ലക്ഷം രൂപയും നൽകും.. സംസ്ഥാനത്തെ കാർഷിക മേഖല തകർന്നതായും നാളീകേര സംഭരണത്തിന് കേന്ദ്രം തുടങ്ങണമെന്ന് ആറു മാസം മുൻപ് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നും അടിയന്തര പ്രമേയ നോട്ടീസ് നൽകിയ മുസ്ലീംലീഗിലെ കുറുക്കോളി മൊയ്തീൻ ആരോപിച്ചു.

മ​ദ്ര​സ​ ​അ​ദ്ധ്യാ​പ​ക​ ​പെ​ൻ​ഷ​ൻ​ ​നീ​ക്കം:
ചോ​ദ്യ​ങ്ങ​ളു​മാ​യി​ ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​മ​ദ്ര​സ​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പെ​ൻ​ഷ​ൻ​ ​ന​ൽ​കാ​നു​ള്ള​ ​സം​സ്ഥാ​ന​സ​ർ​ക്കാ​ർ​ ​നീ​ക്ക​ത്തി​നെ​തി​രാ​യ​ ​ഹ​ർ​ജി​ക​ളി​ൽ​ ​ചോ​ദ്യ​ങ്ങ​ളു​മാ​യി​ ​ഹൈ​ക്കോ​ട​തി.​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​മ​ത​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​ബ​ന്ധ​പ്പെ​ടു​ന്ന​തെ​ന്തി​നെ​ന്നും​ ​പ​ദ്ധ​തി​ക്ക് ​വി​ഹി​തം​ ​ന​ൽ​കി​യി​ട്ടു​ണ്ടോ​യെ​ന്നും
ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ചോ​ദി​ച്ചു.
ക്ഷേ​മ​നി​ധി​യി​ലേ​ക്ക് ​പ്ര​വ​ർ​ത്ത​ന​ഫ​ണ്ട് ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും​ ​മ​ത​പ​ര​മാ​യ​ ​വി​ഷ​യ​മാ​യി​ ​കാ​ണാ​നാ​കി​ല്ലെ​ന്നും​ ​സ​ർ​ക്കാ​ർ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​പോ​ലു​ള്ള​ ​സം​വി​ധാ​ന​മാ​ണി​തെ​ന്നും​ ​സ്വ​ത​ന്ത്ര​ ​ബോ​ർ​ഡി​നാ​ണ് ​ഭ​ര​ണ​ച്ചു​മ​ത​ല​യെ​ന്നും​ ​സ​‌​ർ​ക്കാ​‌​‌​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​ക്ഷേ​മ​നി​ധി​യി​ൽ​ ​കു​റ​ഞ്ഞ​ത് ​അ​ഞ്ചു​വ​ർ​ഷം​ ​വി​ഹി​ത​മ​ട​ച്ച​ 60​ ​ക​ഴി​ഞ്ഞ​ ​മ​ദ്ര​സ​ ​അ​ദ്ധ്യാ​പ​ക​ർ​ക്കാ​ണ് ​നി​ശ്ചി​ത​തു​ക​യും​ ​പെ​ൻ​ഷ​നും​ ​അ​നു​വ​ദി​ക്കാ​ൻ​ ​ആ​ലോ​ചി​ക്കു​ന്ന​ത്.
മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ​ ​മാ​ത്രം​ ​പ​ഠി​പ്പി​ക്കു​ന്ന​വ​ർ​ക്കാ​യി​ ​സ​ർ​ക്കാ​ർ​ ​വ​ലി​യ​തു​ക​ ​നീ​ക്കി​വ​യ്ക്കു​ന്ന​ത് ​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് ​ഹ​ർ​ജി​ക്കാ​രാ​യ​ ​സി​റ്റി​സ​ൺ​ ​ഓ​ർ​ഗ​നൈ​സേ​ഷ​നും​ ​ക്രി​സ്‌​ത്യ​ൻ​ ​അ​സോ​സി​യേ​ഷ​നും​ ​ആ​രോ​പി​ച്ചു.​ ​മ​ദ്ര​സ​ ​അ​ദ്ധ്യാ​പ​ക​ ​ക്ഷേ​മ​നി​ധി​ ​നി​യ​മം​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഹ​ർ​ജി​ക​ൾ​ 23​ന് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.


സ്‌​​​കൂ​​​ൾ​​​ ​​​ക​​​ല​​​ണ്ട​​​ർ​​​:​​​ ​​​കേ​​​ന്ദ്ര,​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് ​​​നോ​​​ട്ടീ​​​സ്
കൊ​​​ച്ചി​​​:​​​ ​​​സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ​​​ ​​​ഒ​​​ന്നു​​​ ​​​മു​​​ത​​​ൽ​​​ ​​​അ​​​ഞ്ചു​​​വ​​​രെ​​​ ​​​ക്ലാ​​​സു​​​ക​​​ളി​​​ല​​​ട​​​ക്കം​​​ ​​​പ്ര​​​വൃ​​​ത്തി​​​ ​​​ദി​​​ന​​​ങ്ങ​​​ൾ​​​ 220​​​ ​​​ആ​​​യി​​​ ​​​നി​​​ശ്ച​​​യി​​​ച്ച​​​തി​​​നെ​​​തി​​​രെ​​​ ​​​ന​​​ൽ​​​കി​​​യ​​​ ​​​ഹ​​​ർ​​​ജി​​​യി​​​ൽ​​​ ​​​കേ​​​ന്ദ്ര,​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കും​​​ ​​​ദേ​​​ശീ​​​യ,​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​ബാ​​​ലാ​​​വ​​​കാ​​​ശ​​​ ​​​ക​​​മ്മി​​​ഷ​​​നു​​​ക​​​ൾ​​​ക്കും​​​ ​​​ഹൈ​​​ക്കോ​​​ട​​​തി​​​ ​​​നോ​​​ട്ടീ​​​സ്.
വി​​​ഷ​​​യം​​​ ​​​സ​​​മാ​​​ന​​​മാ​​​യ​​​ ​​​മ​​​റ്റു​​​ ​​​ഹ​​​ർ​​​ജി​​​ക​​​ൾ​​​ക്കൊ​​​പ്പം​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി​​​ ​​​ആ​​​ഗ​​​സ്റ്റ് 12​​​ലേ​​​ക്കു​​​ ​​​മാ​​​റ്റി.
എ​​​തി​​​ർ​​​സ​​​ത്യ​​​വാ​​​ങ്മൂ​​​ലം​​​ ​​​സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ​​​ ​​​ജ​​​സ്റ്റി​​​സ് ​​​എ.​​​എ.​​​സി​​​യാ​​​ദ് ​​​റ​​​ഹ്‌​​​മാ​​​ന്റെ​​​ ​​​ബെ​​​ഞ്ച് ​​​സ​​​ർ​​​ക്കാ​​​രി​​​ന് ​​​നി​​​ർ​​​ദ്ദേ​​​ശം​​​ ​​​ന​​​ൽ​​​കി.
ഒ​​​ന്നു​​​ ​​​മു​​​ത​​​ൽ​​​ ​​​അ​​​ഞ്ചു​​​വ​​​രെ​​​യു​​​ള്ള​​​ ​​​ക്ലാ​​​സു​​​ക​​​ളി​​​ൽ​​​ ​​​പ്ര​​​വൃ​​​ത്തി​​​ദി​​​നം​​​ 220​​​ ​​​ആ​​​യി​​​ ​​​വ​​​ർ​​​ദ്ധി​​​പ്പി​​​ച്ച​​​ത് ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​ ​​​അ​​​വ​​​കാ​​​ശ​​​ ​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു​​​ ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​ ​​​ര​​​ണ്ടാം​​​ ​​​ക്ലാ​​​സ് ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​നി​​​യു​​​ടെ​​​ ​​​പി​​​താ​​​വാ​​​യ​​​ ​​​പെ​​​രു​​​മ്പാ​​​വൂ​​​ർ​​​ ​​​സ്വ​​​ദേ​​​ശി​​​ ​​​ഡോ.​​​ ​​​ര​​​ഞ്ജി​​​ത് ​​​ഗം​​​ഗാ​​​ധ​​​ര​​​നാ​​​ണ് ​​​ഹ​​​ർ​​​ജി​​​ ​​​ന​​​ൽ​​​കി​​​യ​​​ത്.