ചേരപ്പള്ളി : ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ചിറ്റുവീട് വാർഡ് ഗ്രാമസഭായോഗം നാളെ രാവിലെ 10.30ന് ആര്യനാട് ആതിര ഒാഡിറ്റോറിയത്തിൽ നടക്കും. 2024-25 പദ്ധതി രൂപീകരണ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ഗ്രാമസഭയിൽ വാർഡിലെ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സജീന കാസിം അറിയിച്ചു.