കിളിമാനൂർ: നഗരൂരിൽ യൂത്ത് കോൺഗ്രസ് - ഡി.വൈ.എഫ്.ഐ സംഘർഷവുമായി ബന്ധപ്പെട്ട് ഇരുപതോളം പേർക്കെതിരെ കേസെടുത്തു.തിങ്കളാഴ്ച രാത്രി 8ഓടെയാണ് നഗരൂരിൽ യൂത്ത് കോൺഗ്രസ് - ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സുഹൈൽ,നസീബ് ഷാ,സുലൈം,സഹിൽ തുടങ്ങി കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരെയാണ് നഗരൂർ പൊലീസ് കേസെടുത്തത്.

കുറച്ചു മാസങ്ങൾക്ക് മുൻപ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ആഷിഖിന്റെ ബൈക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നസീബ് ഷായുടെ കാറും തമ്മിൽ കൂട്ടിമുട്ടിയിരുന്നു.ഇത് സംബന്ധിച്ചുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.